മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവിൽ അറസ്റ്റു ചെയ്ത പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി.
ഡിസംബർ 21 വരെയാണ് കസ്റ്റഡി നീട്ടിയത്. കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ സെഷൻസ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റു ചെയ്ത അലൻ ശുഹൈബിന്റേയും താഹ ഫസലിന്റേയും റിമാൻഡ് കാലാവധി നീട്ടി. ഡിസംബർ 21 വരെയാണ് കസ്റ്റഡി നീട്ടിയത്.
കോഴിക്കോട് ജയിലിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ സെഷൻസ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്.
നവംബർ രണ്ടിനാണ് അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. ഇരുവരും നൽകിയ ജാമ്യ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇരുവർക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസ് ഡയറി അടക്കം പരിശോധിച്ചാണ് തത്കാലം ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്.