ദേശീയം (National)

അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും.

നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം.

അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും. നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം. ജനുവരി മുതലാണ് പുതുക്കിയ വില നിലവിൽ വരുന്നത്.

വിവിധ മോഡലുകൾക്ക് വ്യത്യസ്ത നിരക്കിലാണ് വില വർധനവ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 5ശതമാനത്തോളം വില വർധിപ്പിക്കുമെന്നാണ് സൂചന.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മാരുതിയുടെ ഈ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാരുതിയുടെ ജനപ്രിയ മോഡലുകളായ ആൾട്ടോ,വാഗണർ, സിഫ്റ്റ് ഡിസൈർ തുടങ്ങിയ മോഡലുകൾക്ക് വലിയ തോതിലുള്ള വർധനവുണ്ടാകും.

Tags
Back to top button