പ്രധാന വാ ത്തക (Top Stories)

പിറവം പള്ളിയിൽ വൻ സംഘർഷം; പൂട്ട് പൊളിച്ച് പൊലീസ് പള്ളിക്കകത്ത് കയറി

പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി.

കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരാണ് പള്ളി ഗേറ്റ് താഴിട്ട് പൂട്ടിയിട്ടത്.

അതേസമയം, എന്ത് വന്നാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിക്കകത്ത് കടത്തില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിഭാഗം. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാം, അല്ലാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്നും യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കി. വിശ്വാസി സമൂഹത്തിന്റെ രോധനം നിസ്സഹായവസ്ഥ, വിശ്വാസം, ആവശ്യം ഇതൊന്നും കോടതി കണ്ടില്ലെന്ന് നടിക്കരുത്. ഞങ്ങൾ നീതിപീഠത്തോട് ആദരവ് കാണിക്കുന്നവരാണ്. സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഇറങ്ങിപോകില്ലെന്നും ആരെങ്കിലും ബലംപ്രയോഗിച്ച് ഇറക്കിവിടണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

തിരുമേനിമാരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഞങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാൽ ഈ സഭയിൽ സമാധാനം ഉണ്ടാകുമെന്നാണോ ഇവിടെയുള്ള ഓർത്തോഡക്സ് വിഭാഗവും കോടതിയും ചിന്തിക്കുന്നതെങ്കിൽ അങ്ങനെതന്നെ ചെയ്തോളു. ഇത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമവ്യവസ്ഥയോട് കാലുപിടിച്ച് പറയുകയാണെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.

Tags
Back to top button