സംസ്ഥാനം (State)

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടര്‍ തുറന്നു

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടര്‍ തുറന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു. 10 സെന്‍റീമീറ്റര്‍ ആയിട്ടാണ് ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കൂട്ടി, ലോവര്‍ പെരിയാര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐഎഎസ് നിര്‍ദേശം നല്‍കി.

ഡാമിന്‍റെ പരമാവധി സംഭരണശേഷി 1599.69 മീറ്ററാണ്. ജലനിരപ്പ് സംഭരണശേഷിയുടെ അളവിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്‍റെ ഷട്ടര്‍ തുറന്നത്.

Tags
Back to top button