മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച കളക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

യോഗം നടക്കുന്ന ഹാളില്‍ നിന്നുളള ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസവും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍ തന്നെ പുറത്തു പോകാന്‍ പിണറായി ആവശ്യപ്പെട്ടിരുന്നു.

മുന്‍പ് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത് വലിയ വിവാദമായിരുന്നു.

advt
Back to top button