മുൻ ലോക്​സഭാ സ്​പീക്കർ മീരാ കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

ന്യൂഡൽഹി: രാഷ്​ട്രപതി ​െതരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്​​ഥാനാർഥി മുൻ ലോക്​സഭാ സ്​പീക്കർ മീരാ കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, എൻ.സി.പി നേതാവ്​ ശരത്​ പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാി ​െയച്ചൂരി, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ഡെറിക്​ ഒബ്രീൻ, കോൺ​ഗ്രസി​​െൻറ മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്​,  സിദ്ധരാമയ്യ, നാരായണ സ്വാമി തുടങ്ങി മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലാണ്​ പത്രിക സമർപ്പിച്ചത്​.

രാഷ്​ട്രപതി തെരഞ്ഞെടുപ്പി​​െൻറ റി​േട്ടണിങ്​ ഒാഫീസറായ ലോക്​സഭാ ​െസക്രട്ടറി ജനറലിനു മുമ്പാകെയാണ്​ പത്രിക സമർപ്പിച്ചത്​.

ഡി.എം.കെ, എസ്​.പി, ബി.എസ്​.പി, ആർ.ജെ.എസ്​, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

അതേസമയം, എൻ.ഡി.എ സ്​ഥാനാർഥി രാംനാഥ്​ കോവിന്ദിന്​ വേണ്ടി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു  മറ്റൊരു പത്രിക കൂടി സമർപ്പിച്ചു.

ജൂലൈ 17നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​. 20ന്​ പ്രണബ്​ മുഖർജി രാഷ്​ട്രപതി സ്​ഥാനം ഒഴിയും.

Back to top button