ഏതൊക്കെ അവസരങ്ങളിലാണ് ഷര്‍ട്ട് ടക്ക് ഇൻ ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നും ഒന്നു നോക്കാം..

കാലം അതിവേഗത്തിൽ മുന്നേറുമ്പോൾ അതിൽ ഫാഷനുകൾക്കും മാറ്റമുണ്ടാകും. അത് വളരെ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുന്ന യുവജനതയാണ് നമുക്ക് ഇന്ന് ഉള്ളതിൽ ഭൂരിഭാഗവും. എന്നാല്‍ ചിലര്‍ ഇക്കാര്യങ്ങൾ പിന്തുടരാറേയില്ല. അവരെ സമൂഹം തെല്ല് അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. ആ അവസ്ഥ ഇനി പാടില്ല. അത്തരം സുഹൃത്തുക്കളുള്ളവര്‍ അവരുമായി പുതിയ ഫാഷൻ അപ്ഡേറ്റുകൾ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഫാഷൻ അപ്ഡേറ്റുകളില്‍ ഏറ്റവും മാറ്റങ്ങൾ ഉണ്ടാവാറുള്ളത് സ്റ്റൈലുകളിലാണെങ്കിൽ പോലും വളരെ ചെറിയ മാറ്റങ്ങൾ പോലും നാം മനസിലാക്കിലിരിക്കേണ്ടതാണ്. അത്തരത്തിലൊന്നാണ് ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നത്. പല അനവസരങ്ങളിലും പലരും ഷര്‍ട്ട് ടക്ക് ഇൻ ചെയ്ത് കാണാറുണ്ട്. എന്നാൽ ഇനി അത് ഒഴിവാക്കാം. അവസരങ്ങൾക്കനുസൃതമായി മാത്രം ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുകയും ഔട്ട് ചെയ്യുകയും ചെയ്യാം. ഏതൊക്കെ അവസരങ്ങളിലാണ് ഷര്‍ട്ട് ടക്ക് ഇൻ ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നുമാണ് ഇനി ഇവിടെ പറയുന്നത്. തുടര്‍ന്ന് വായിക്കൂ

സുഹൃത്തുക്കളുമൊത്ത് പരിപാടികളില്‍ പങ്കെടുക്കാൻ പോകുമ്പോൾ മറ്റുള്ളവര്‍ ഷര്‍ട്ട് ടക്ക് ഇൻ ചെയ്താൽ അതുപോലെ തന്നെ നമ്മളും ചെയ്യരുത്. അത് വളരെ ബോറായി തോന്നാം. അതിനാൽ നിങ്ങളുടെ സ്റ്റെൽ വേറിട്ടതും ശ്രദ്ധ ആകര്‍ഷിക്കാൻ ഉതകുന്നതുമാകാൻ ശ്രദ്ധിക്കുക.

പരിപാടിയുടെ സ്വഭാവമനുസരിച്ച് ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുക. ഔദ്യോഗിക പരിപാടികൾക്ക് ഷര്‍ട്ട് ടക്ക് ഇൻ ചെയ്യാതെ പോകരുത്.

അനൗദ്യോഗിക പരിപാടികളില്‍ കാഷ്വൽ ഷര്‍ട്ടുകൾ ടക്ക് ഇൻ ചെയ്യുകയും ചെയ്യാതിരിക്കുകയുമാകാം. ഇത്തരം പരിപാടികളിൽ ഫോര്‍മൽ ഷര്‍ട്ട് പാടേ ഒഴിവാക്കാം.

ടി ഷര്‍ട്ട് മാത്രമാണ് ധരിക്കുന്നതെങ്കിൽ ടക്ക് ഇൻ ചെയ്യരുത്. എന്നാല്‍ ബ്ലേസറും കൂടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടക്ക് ഇൻ ചെയ്യാം. (കോളറുള്ളതും ഇല്ലാത്തതും)

ജീൻസ് ധരിക്കുമ്പോൾ ഷര്‍ട്ട് ടക്ക് ഇൻ ചെയ്യരുത്. എന്നാല്‍ വെറും പാൻസാണ് വേഷമെങ്കിൽ ഷര്‍ട്ട് നിര്‍ബന്ധമായും ടക്ക് ഇൻ ചെയ്യണം.

ട്രൗസറിനൊപ്പം ധരിക്കുന്ന ഷര്‍ട്ട് ടക്ക് ഇൻ ചെയ്യരുത്.

ധരിക്കുന്ന ഷര്‍ട്ടിന്‍റെ കൈ മടക്കി വെക്കുകയാണെങ്കിലും ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നത് വേഷത്തിന് ചേരില്ല.

എന്നാല്‍ കെ മടക്കാതെ വെക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടക്ക് ഇൻ ചെയ്യുക.

Back to top button