ഓട്ടോമൊബൈല് (Automobile)

ഇന്ത്യയിലെത്താൻ ഒരുങ്ങി ആദ്യ മെഴ്സിഡസ് എഎംജി ജിടിആർ.

മെഴ്സിഡസിൽ നിന്നും മറ്റൊരു പുതിയ മോഡൽ കൂടി ഇന്ത്യയിലേക്ക്. ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുൻപായി ആദ്യ എഎംജി ജിടിആർ യൂണിറ്റിന്‍റെ ചിത്രങ്ങൾ കമ്പനി ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്കായി മെഴ്സിഡസ് നിരവധി മോഡലുകളെ കരുതിവെച്ചിട്ടുണ്ടോ എന്ന് തോന്നിപ്പോവുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ പുതിയ മോഡലുകളെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

എസ്-ക്ലാസ് കൊനെസെര്‍സ് എഡിഷന്‍, ജിഎല്‍എസ് 63 എഎംജി, G63 എഎംജി, ജിഎല്‍എ ഫെയ്‌സ്‌ലിഫ്റ്റ്, ഇ-ക്ലാസ് ലോംഗ് വീല്‍ബേസ് എന്നീ മോഡലുകളെയാണ് ഈ വർഷം കമ്പനി ഇന്ത്യയിലെത്തിച്ചത്.

സിഗ്നേച്ചര്‍ ഗ്രീന്‍ ഹെല്‍ മാഗ്നോ പെയിന്റ് സ്‌കീമാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്‍റില്‍ നിന്നും ഇന്ത്യയ്ക്കായി നിർമിച്ച ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണിത്.

575 ബിഎച്ച്പിയും 700 എൻഎം ടോർക്കും നൽകുന്ന 4.0 ലിറ്റര്‍ V8 എൻജിനാണ് ഈ വാഹനത്തിലെ പവർഹൗസ്.

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിലുള്ളത്. മണിക്കൂറില്‍ 318 കിലോമീറ്ററാണ് ഈ വാഹനത്തിന്‍റെ ഉയർന്ന വേഗത.

Back to top button