സംസ്ഥാനം (State)

മിൽമ പാലും പാല് ഉൽപന്നങ്ങളും ഇനി ഓൺലൈൻ വഴി വീട്ടിലെത്തും

പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് മുൻകൂർ പണമടച്ച് മിൽമ ഉല്പന്നങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും.

മിൽമ പാലും മറ്റ് പാല് ഉല്പന്നങ്ങളും കൊച്ചിയിൽ ഇനി മുതൽ ഓൺലൈൻ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിർവ്വഹിക്കും.

മിൽമ പാലും പാല് ഉൽപന്നങ്ങളും മൈബൈൽ ആപ്ലിക്കേഷൻ വഴി ആവശ്യാനുസരണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഇന്ന് മുതൽ കൊച്ചിയിൽ ലഭ്യമാവും.

എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് മുൻകൂർ പണമടച്ച് മിൽമ ഉൽപന്നങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്ന ഉൽപന്നങ്ങൾ രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തും.

ഇതിന് പ്രത്യേകമായ ഫീസുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. അദ്യഘട്ടത്തിൽ ഇടപ്പള്ളി, കലൂർ, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, തൃപ്പുണിത്തുറ, കാക്കനാട്, പനമ്പള്ളി നഗർ, തേവര എന്നിവിടങ്ങളിൽ ഓൺലൈൻ സൗകര്യം ലഭ്യമാവും.

പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവ്വഹിക്കും. രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ് പദ്ധതി കൊച്ചിയിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

Tags
Back to top button