വിനോദ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്തും

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി മന്ത്രി എ.കെ ബാലനും തോമസ് ഐസക്കും ചർച്ച നടത്തും

വിനോദ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി മന്ത്രി എ.കെ ബാലനും തോമസ് ഐസക്കും ഇന്ന് ചർച്ച നടത്തും. വിനോദ നികുതി വന്നതോടെ സർക്കാരിന്റെ 17 തിയേറ്ററുകൾക്ക് റിലീസ് സിനിമകൾ ലഭിക്കുന്നില്ല. ഈ പ്രതിസന്ധി ചർച്ച ചെയ്യാനാണ് യോഗമെങ്കിലും ഷൈൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചര്ച്ചയാകും.

സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗമെന്ന പ്രൊഡ്യൂസേഴ്സിന്റെ ആരോപണവും ചർച്ചയ്ക്കു വരും. ഇതടക്കം സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ പ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

വൈകുന്നേരം അഞ്ച് മണിക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ചേംബറിലാണ് ചർച്ച. സിനിമാ മേഖലയിലെ പ്രമുഖർ മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണെന്ന് ഒരു നിർമാതാവ് പറഞ്ഞത് ഗുരുതരമായി സർക്കാർ കാണുന്നെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ നടപടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Back to top button