ജെ.എൻ.യു വിദ്യാർത്ഥിസമരം പരിഹരിക്കാൻ അനുനയശ്രമവുമായി മാനവവിഭവശേഷി മന്ത്രാലയം.

23 ദിവസമായി സമരം ശന്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.

ജെ.എൻ.യു വിദ്യാർത്ഥിസമരം പരിഹരിക്കാൻ അനുനയശ്രമവുമായി മാനവവിഭവശേഷി മന്ത്രാലയം. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തിയേക്കും. 23 ദിവസമായി സമരം ശന്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.

ഇന്നലെ നടന്ന പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. വിദ്യാർത്ഥിയൂണിയൻ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് തുഗ്ലക് റോഡിൽ വിദ്യാർഥികൾ നാല് മണിക്കുർ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്കയായിരുന്നു. ഹോസ്റ്റൽ ഫീസ് വർധന പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

അതേസമയം, ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ തുടരുകയാണ്. ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ വിദ്യാർത്ഥികൾ ഇന്നലെ പാർലമെന്റിലേക്ക് ലോംഗ് മാർച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് സംഘർഷാവസ്ഥയുണ്ടാകുന്നതും അറുപതോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതും. ജെ.എൻ.യുവിന്റെ പുറത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button