ജബല്‍പ്പൂരില്‍ 80 കാരനുള്‍പ്പെടെ 6 പേര്‍ 16 കാരിയെ പീഡിപ്പിച്ചത് ആറു മാസത്തോളം.

16 കാരിയെ പീഡിപ്പിച്ചത് ആറു മാസത്തോളം

<p>ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 80 വയസ്സുകാരനുള്‍പ്പെടെ ആറു പേര്‍ ആറു മാസത്തോളം പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് . പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. പ്രതികളായ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രതികളിലൊരാളും 80 കാരനുമായ സുഖ്ദേവ് തിവാരി ഒളിവിലാണ്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.</p>

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഇതയും കാലം പീഡിപ്പിച്ചത്. കുടുംബത്തിന് സമുദായ ഭ്രഷ്ട് കല്‍പ്പിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി ഇൗ വിവരം വീട്ടുകാരില്‍ നിന്ന് മറച്ചു വെക്കുകയും ചെയ്തു. ഒടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴാണ് കുട്ടി അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.

ആറു മാസം മുന്‍പ് ഭൂറ രചക് എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും പീന്നീട് ഭീഷണിപ്പെടുത്തി മറ്റുളളവരും തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുമെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എസ് പി ശശികാന്ത് ശുക്ല പറഞ്ഞു .

<p>പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വചന്‍ രജക്,സോനു രജക്, രാജ് കുമാര്‍ രജക്, രവി രജക് ,ഭൂറ രജക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.</>

Back to top button