രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതാവസ്ഥയിലെന്ന് മുസ്ലീം ലീഗ്.

ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് മോദി സർക്കാരിന്റേതെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഏകോപനത്തിന് കോൺഗ്രസ് മുൻകൈ എടുക്കണമെന്നും മുസ്ലീം ലീഗ്

രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം വേണമെന്നും മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് കുറെക്കൂടി ശക്തമായി മുന്നോട്ടുവരണമെന്നും ലീഗ് നേതാക്കൾ സോണിയാ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

മുസ്ലീംലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്ദീൻ, ജനറൽ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ചു.

ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് മോദി സർക്കാരിന്റേതെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഏകോപനത്തിന് കോൺഗ്രസ് മുൻകൈ എടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അയോധ്യാവിഷയത്തിലെ കോടതി വിധി ബഹുമാനിക്കുമ്പോൾതന്നെ തങ്ങളുടെ വാദം കേട്ടില്ല എന്ന അഭിപ്രായവും ഉണ്ട്. ഇക്കാര്യവും സോണിയാ ഗാന്ധിയെ അറിയിച്ചു. പാർലമെന്റിൽ വരുന്ന ജനദ്രോഹപരമായ ബില്ലുകൾ പാസാക്കാതിരിക്കാൻ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ചെറുത്തുനിൽപ്പ് ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button