കോമൺ വെൽത്ത് ഗെയിംസിൽ മിരാബായ് ചാനുവിന് റെക്കോർഡോടെ സ്വർണം

മിരാബായ് ചാനുവിന് റെക്കോർഡോടെ സ്വർണം

ന്യൂഡൽഹി: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മിരാബായ് ചാനുവിന് റെക്കോർഡോടെ സ്വർണം. ഭാരോദ്വഹനത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് മിരാബായ് ചാനു സ്വർണമെഡൽ നേടിയത്. കോമൺ വെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടമാണിത്.

48 കിലോഗ്രാം വിഭാഗത്തിലാണ് ചാനു സ്വർണ്ണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ താരത്തിൻെറ രണ്ടാമത് മെഡൽ നേട്ടമാണിത്. കഴിഞ്ഞ തവണ ഇതേ വിഭാഗത്തിൽ ചാനു വെള്ളിമെഡൽ നേടിയിരുന്നു.

Back to top button