സംസ്ഥാനം (State)

എംഎൽഎ എം വിൻസൻ്റിൻ്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കോവളം എംഎൽഎ എം വിൻസൻ്റിൻ്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. നെയ്യാറ്റിൻകര ജുഡിഷ്യല്‍ മജിസ്ട്രേട് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളേക്ക്​ മാറ്റിയത്.

ജാമ്യാപേക്ഷയെ കൂടാതെ, എം എൽ എയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ്​ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.

കേസിൻ്റെ വിശദമായ അന്വേഷണത്തിനായി എം എൽ എയെ രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എം എൽ എയെ കസ്റ്റഡിയിൽ ലഭിച്ചാൽ കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങും.

അതേസമയം, എം എൽ എയെ കുരുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു നടത്തിയ ഗൂഢാലോചനയാണ് കേസിനും പിന്നാലെയുള്ള സംഭവവികാസങ്ങൾക്കും കാരണമെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

എന്നാൽ, എം എൽ എയ്ക്ക് ജാമ്യം ലഭിച്ചാൽ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദം ആയിരിക്കും പൊലീസ് കോടതിയിൽ ഉന്നയിക്കുക.
Tags
Back to top button