സംസ്ഥാനം (State)

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ സോഫ്റ്റ്_വെയറിനെ പഴിചാരി റിപ്പോർട്ട്.

ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്_വെയറിനെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ സോഫ്റ്റ്_വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്. ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്_വെയറിനെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂർണമായും സോഫ്റ്റ്_വെയറിനെ പഴിചാരിയാണ് സർവകലാശാലയുടെ ആഭ്യന്തര വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മോഡറേഷൻ സോഫ്റ്റ്_വെയറിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ബോധപൂർവമായ ക്രമക്കേട് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി. കൂടുതൽ യൂസർ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ.ഡി ഉപയോഗിച്ചാണ് ക്രമക്കേട് നടന്നതെന്ന് നേരത്തെ വ്യകതമായിരുന്നു.

വിദഗ്ധ സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ പരിശോധിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നാണ് സൂചന. മാർക്ക്ദാന വിവാദത്തിൽ സർവകലാശാല എടുക്കേണ്ട നടപടികളെക്കുറിച്ചും, സോഫ്റ്റ് വെയർ പരിഷ്കരണത്തെക്കുറിച്ചും സിൻഡിക്കേറ്റിൽ ചർച്ച ചെയ്തിട്ടുണ്ട്.

Tags
Back to top button