ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ജസ്റ്റിൻ ട്രൂഡോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.

ജസ്റ്റിൻ ട്രൂഡോ ഇന്ന് പ്രധാനമന്ത്രി

<p>ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ ജസ്റ്റിൻ ട്രൂഡോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, കാലാവസ്ഥാ വ്യതിയാനം തടയൽ, ഉർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകും.</p>

</p>ട്രൂഡോക്കും കുടുംബത്തിനും മോദി ട്വിറ്ററിലൂടെ സ്വാഗതം ആശംസിച്ചു. 2015 ൽ മോദി കാനഡ സന്ദർശിച്ചപ്പോൾ ട്രൂഡോക്കും മകൾക്കും ഒപ്പം നിൽക്കുന്ന ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചു. ലോക നേതാക്കൾ എത്തുമ്പോൾ പ്രോട്ടോകോൾ തെറ്റിച്ച് അവരെ സ്വീകരിക്കാൻ എത്താറുള്ള മോദി ട്രൂഡോയെ സ്വീകരിക്കാൻ എത്താതിരുന്നത് വാർത്തയായിരുന്നു. മോദി മന്ത്രിസഭിയിലേതിനേക്കാൾ സിഖുകാർ തന്‍റെ മന്ത്രിസഭയിലുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു. മോദിയുടെ കാനഡ സന്ദർശന വേളയിൽ ഏറ്റവും ജൂനിയറായ മന്ത്രിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. സിഖ് വിഘടനവാദികളോടുള്ള ട്രൂഡോയുടെ മൃദു സമീപനത്തിൽ മോദി സർക്കാരിന് പ്രതിഷേധമുണ്ട്.</>

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.