പിറന്നാൾ ദിനത്തിൽ മൻമോഹൻ സിങിന് ആരോഗ്യവും ദീർഘായുസും നേർന്നുകൊണ്ട് മോദി

'മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജിക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും'- മോദി ട്വിറ്ററിൽ കുറിച്ചു.

ദില്ലി: ജന്മദിനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ആശംസകളറിയിച്ച് നരേന്ദ്ര മോദി. മൻമോഹൻ സിങിന് ആരോഗ്യവും ദീർഘായുസും നേർന്നുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

‘മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജിക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും’- മോദി ട്വിറ്ററിൽ കുറിച്ചു.

എൺപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന മൻമോഹൻ സിങിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button