ആർബിഎെ പണനയം പ്രഖ്യാപിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണനയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയം പ്രഖ്യാപിച്ചത്.

റിപ്പോ നിരക്ക് ആറ് ശതമാനവും സിആർആർ നിരക്ക് നാല് ശതമാനവുമായി തുടരും. കഴിഞ്ഞ ആഗസ്തതിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.

ലക്ഷ്യം വെക്കുന്ന സാമ്പത്തിക വളർച്ചാ നിരക്ക് 7.3 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായും കുറച്ചിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ച ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ശതമാനമായി ഇടിഞ്ഞ് മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ചയിൽ എത്തിയിരുന്നു.

ഈ അവസ്ഥയില്‍ സമ്പദ്ഘടനയില്‍ നേട്ടമുണ്ടാക്കാനായി നിരക്കുകള്‍ കുറയ്ക്കാനും ആര്‍.ബി.ഐ.ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു.

 പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറക്കുന്നതിൽ നിന്ന് ആർബിഎെയെ പിന്തിരിപ്പിച്ചത്.

1
Back to top button