കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതിലേറെയും എഞ്ചിനീയർമാരും ബിരുദധാരികളും.

ഡിപ്ലോമ ഉള്ളവരടക്കം നിരവധി പേര് ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്

കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതിലേറെയും എഞ്ചിനീയർമാരും ബിരുദധാരികളും. കൂടാതെ ഡിപ്ലോമ ഉള്ളവരടക്കം നിരവധി പേര് ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോയമ്പത്തൂർ കോപ്പറേഷനിലാണ് സംഭവം.

ശുചീകരണ തൊഴിലാളികൾ ഗ്രേഡ് വൺ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ അഭിമുഖത്തിന് എത്തിയവരിൽ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്.എസ്.എൽ.സി പൂർത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയർമാരും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതർ പറയുന്നു.

അപേക്ഷിച്ചവരിൽ ചിലർ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. എങ്കിലും 15,700 രൂപ ശമ്പളമുള്ള സർക്കാർ ജോലിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. 10 വർഷമായി കരാർ അടിസ്ഥാനത്തിൽ ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും സ്ഥിര ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. ബിരുദമുള്ള നിരവധി പേര് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാൽ സ്വകാര്യ കമ്പനികളിൽ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്.

12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വർധനവോ ജോലി സുരക്ഷയോ അവർക്ക് ലഭിക്കുന്നില്ല. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി ചെയ്യേണ്ടത്. ഇതിനിടയിൽ മറ്റ് ചെറു ജോലികളിൽ ഏർപ്പെടാം എന്നുള്ളതും ഉദ്യോഗാർത്ഥികളെ ആകർഷിച്ചിട്ടുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button