സുപ്രീംകോടതി വിധി സർക്കാറിന് നൽകിയ ശിക്ഷ -തിരുവഞ്ചൂർ

തിരുവനന്തപുരം: സെൻകുമാറിനെതിരെ പിണറായി സർക്കാർ സ്വീകരിച്ച നടപടി തെറ്റെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞതായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് രണ്ടു വർഷത്തെ സർവീസ് നൽകണമെന്ന് പ്രകാശ് സിങ് കേസിൽ വ്യക്തമായി പറയുന്നുണ്ട്.
ഡി.ജി.പി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ഒരു കാരണം തേടി കണ്ടുപിടിക്കുകയാണ് സർക്കാർ ചെയ്തത്. ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചു വരാതിരിക്കാൻ സർക്കാർ എന്തെല്ലാം കുതന്ത്രങ്ങൾ ചെയ്യുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു

1
Back to top button