ഇന്ത്യക്കാരടക്കം 900 ഐ.എസ് അനുഭാവികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതായി റിപ്പോർട്ട്.

സ്ത്രീകളും കുട്ടികളും അടക്കം പത്ത് ഇന്ത്യക്കാർ കീഴടങ്ങിയതായാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്കാരടക്കം 900 ഐ.എസ് അനുഭാവികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും അടക്കം പത്ത് ഇന്ത്യക്കാർ കീഴടങ്ങിയതായാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐ.എസ് അനുഭാവികളായി കേരളത്തിൽ നിന്നും കാബൂളിലെത്തിയവരാണ് കീഴടങ്ങിയതെന്നാണ് വിവരം. കീഴടങ്ങിയവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് കീഴടങ്ങിയവരിൽ കൂടുതലെന്നും ഏജൻസി അറിയിച്ചു.

പിടിയിലായ ഓരോരുത്തരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അതിനു ശേഷം മാത്രമേ പുറത്തു വിടാൻ സാധിക്കൂ. 2016-ൽ ഡസൻ കണക്കിനാളുകൾ കേരളത്തിൽ നിന്നും ഐ.എസിൽ ചേർന്നിട്ടുണ്ട്. പലരും മതപരിവർത്തനം നടത്തിയവരാണെന്നും അഫ്ഗാൻ അന്വേഷണ ഏജൻസി അറിയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button