സംസ്ഥാനം (State)

2017-18 അധ്യയന വർഷത്തിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ജാതി-മത കോളം പൂരിപ്പിക്കാതെ പ്രവേശനം നടത്തിയത് ഒരു ലക്ഷത്തിലധികം കുട്ടികൾ

ജാതി-മത കോളം പൂരിപ്പിക്കാത്തവരുടെ എണ്ണം ഓരോ വർഷവും കേരളത്തിൽ കൂടി വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊ.സി രവീന്ദ്രനാഥ്.

ജാതി-മത കോളം പൂരിപ്പിക്കാതെ കഴിഞ്ഞ അധ്യയന വർഷം സ്കൂൾ പ്രവേശനം നടത്തിയ കുട്ടികളുടെ എണ്ണം പുറത്ത് വിട്ട് കേരള സർക്കാർ. 1,24,144 കുട്ടികളെയാണ് ഇങ്ങനെ സ്കൂളിൽ ചേർത്തിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി പ്രൊ.സി രവീന്ദ്രനാഥാണ് നിയമസഭയിൽ ബുധനാഴ്ച ഇക്കാര്യം അവതരിപ്പിച്ചത്. 2017-18 അധ്യയന വർഷത്തിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ വിവിധ സ്കൂളുകളിലായി പ്രവേശനം നടത്തിയ കുട്ടികളാണ് ഇതിലുൾപ്പെടുന്നത്.

പ്രവേശനസമയത്ത് ജാതി-മത കോളം പൂരിപ്പിക്കണോ വേണ്ടയോ എന്നത് തികച്ചും മാതാപിതാക്കളുടെ തീരുമാനമാണ്. അതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജാതി-മത കോളം പൂരിപ്പിക്കാത്തവരുടെ എണ്ണം ഓരോ വർഷത്തിലും കേരളത്തിൽ കൂടി വരികയാണെന്നും മാറുന്ന ഇന്ത്യൻ യുവത്വത്തിന്റെ അടയാളമാണിതെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു.

Tags
Back to top button