കുറ്റകൃത്യം (Crime)

ദലിത് യുവാവിനെ പ്രണയിച്ചതിന് അമ്മ മകളെ തീവെച്ച് കൊന്നു.

മകളെ തീവെച്ചതിന് ശേഷം സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ച ഉമാമഹേശ്വരി ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.

ചെന്നൈ: ദലിത് യുവാവിനെ പ്രണയിച്ചതിന് അമ്മ മകളെ തീവെച്ച് കൊന്നു. തമിഴ്നാട് നാഗപട്ടണത്താണ് സംഭവം. പതിനേഴ് വയസുകാരി ജനനിയെയാണ് അമ്മ ഉമാമഹേശ്വരി കൊലപ്പെടുത്തിയത്.

മകളെ തീവെച്ചതിന് ശേഷം സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ച ഉമാമഹേശ്വരി ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. മണ്ണെണ്ണയൊഴിച്ചാണ് ഇവർ മകളെ കത്തിച്ചത്. തുടർന്ന് ഇവർ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.

പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ജനനി. കുട്ടി ഗ്രാമത്തിലെതന്നെ ഒരു ദലിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പേരിൽ അമ്മയും മകളും തമ്മിൽ നിരന്തരം കലഹമുണ്ടാകാറുണ്ടായിരുന്നു. ജനനിയും കാമുകനും ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുത്തതിനെത്തുടർന്ന് ഇവർ വീടുവിട്ട് പോകാനും ശ്രമം നടത്തി.

എന്നാൽ ശ്രമം പിന്നീട് ഉപേക്ഷിച്ചു. പ്രായപൂർത്തിയായ ഉടൻ യുവാവുമൊത്ത് ജീവിതം ആരംഭിക്കും എന്ന് ജനനി പറഞ്ഞതോടെ ഉമാമഹേശ്വരി മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് തന്റെയും മകളുടെയും തലയിലൂടെ ഒഴിക്കുകയായിരുന്നു.

Tags
Back to top button