മടക്കാവുന്ന ടച്ച് സ്ക്രീനുള്ള സ്മാർട്ട് ഫോണുമായി മോട്ടോറോള.

മോട്ടോ റേസറിന്റെ പരിഷ്കരിച്ച രൂപമായ മടക്കാവുന്ന ടച്ച് സ്ക്രീനുമായാണ് മോട്ടോറോളയുടെ വരവ്

നീണ്ട നാളത്തെ ഊഹാപോഹങ്ങൾക്കു പിന്നാലെ മടക്കാവുന്ന സ്ക്രീനുള്ള സ്മാർട്ട് ഫോണുമായി മോട്ടോറോള. ജനപ്രിയ ഫോണായ മോട്ടോ റേസറിന്റെ പരിഷ്കരിച്ച രൂപമായ മടക്കാവുന്ന ടച്ച് സ്ക്രീനുമായാണ് മോട്ടോറോളയുടെ വരവ്. ഫോൺ യു.എസിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എന്നാണ് ഫോൺ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

യു.എസിൽ ഫോണിന് 1499 ഡോളറാണ് വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 1,07,400 രൂപയാണ്. പഴയ മോട്ടോ റേസറിന്റെ അതേ ഡിസൈനിലാണ് ഫോൺ പുറത്തിറങ്ങുന്നത്. നോട്ടിഫിക്കേഷനുകൾ കാണുന്നതിനായി പ്രത്യേക സ്ക്രീനും ഒരുക്കിയിട്ടുണ്ട്. 6.2 ഇഞ്ച് ഫോൾഡബിൾ പി.ഒ.എൽ.ഇ.ഡി എച്ച്ഡി സിനിമാവിഷൻ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 710 ഒക്ടാ കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്.

ആറ് ജി.ബി റാമും 128 ജി.ബി ഇൻബിൽറ്റ് സ്റ്റോറേജും ഫോണിനുണ്ട്. 16 എം.പി സിംഗിൾ റിയർ ക്യാമറയും അഞ്ച് എം.പി സെൽഫി ക്യാമറയുമാണുള്ളത്. 2510 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനു നൽകിയിരിക്കുന്നത്. മടക്കാവുന്ന സ്ക്രീനുമായി ഈ വർഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ഫോണാണ് മോട്ടോ റേസർ. സാംസംഗ് ഗാലക്സി ഫോൾഡ്, ഹുവായ് മേറ്റ് എക്സ് എന്നിവ മടക്കാവുന്ന സ്കീനുമായി പുറത്തിറങ്ങിയിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button