അതിജീവനത്തി​െൻറ നേർക്കാഴ്​ചകൾ പങ്കുവെച്ച്​ ‘അവളിലേക്കുള്ള ദൂരം’.

തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളു​ടെ ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ൾ​ക്കും അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളു​ടെ ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി​യ അ​വ​ളി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര ഡോ​ക്യു​മ​െൻറി ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള​ക്ക്​ നി​റ​ഞ്ഞ ​ൈക​യ​ടി.

‘മാ​ധ്യ​മം’ സീ​നി​യ​ർ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ പി. ​അ​ഭി​ജി​ത്​ സം​വി​ധാ​നം ചെ​യ്​​ത്​ ഡോ​ക്യു​മ​െൻറ​റി ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ കൈ​ര​ളി തി​യ​റ്റ​റി​ലാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

കു​ടും​ബ​ജീ​വി​തം, തൊ​ഴി​ൽ, സൗ​ഹൃ​ദം, ര​ക്ത​ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി മ​ല​യാ​ളി ട്രാ​ന്‍സ്ജെ​ന്‍ഡ​റു​ക​ളു​ടെ ജീ​വി​ത​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളെ​യും ഡോ​ക്യു​മ​െൻറ​റി സ്പ​ര്‍ശി​ക്കു​ന്നു​ണ്ട്.

സെ​ലി​ബ്രി​റ്റി​ക​ളാ​യ ഹ​രി​ണി, സൂ​ര്യ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ജീ​വി​തം ദൃ​ശ്യ​വ​ത്ക​രി​ക്കു​ക​യാ​ണ് ‘അ​വ​ളി​ലേ​ക്കു​ള്ള ദൂ​ര’​ത്തി​ലൂ​ടെ.

​ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട്​ ത​ര​ണം​ചെ​യ്യു​ന്ന​തി​​െൻറ നേ​ര​നു​ഭ​വ​ങ്ങ​ളും ഡോ​ക്യു​മ​െൻറ​റി പ​ങ്കു​വെ​ക്കു​ന്നു.

നി​റ​ഞ്ഞ സ​ദ​സ്സി​ന്​ മു​ന്നി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യ പ്ര​മേ​യ​വും അ​വ​ത​ര​ണ​വും സ​ദ​സ്സി​നും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ചെ​ന്നൈ ​െറ​യി​ൻ​ബോ ഫി​ലിം ​െഫ​സ്​​​​റ്റി​വ​ൽ, ബം​ഗ​ളൂ​രു ക്വി​യ​ർ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ, സൈ​ൻ​സ് ഫി​ലിം ഫെ​സ്​​റ്റി​വ​ൽ, തി​രു​വ​ന​ന്ത​പു​രം ഫീ​മെ​യി​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ, നി​ഴ​ലാ​ട്ടം ഫി​ലിം ഫെ​സ്​​റ്റി​വ​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി രാ​ഗം േട​ക് വ​ൺ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ഡോ​ക്യു​മ​െൻറ​റി​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

Back to top button