ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ചാണക്യ തന്ത്രം’

ഉണ്ണി മുകുന്ദൻ നായകനാകുന്ന 'ചാണക്യ തന്ത്രം'

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ത്രില്ലര്‍ ഗണത്തിൽ പെടുന്ന ചാണക്യ തന്ത്രത്തിൽ ശക്തമായ ഒരു പ്രണയ കഥയുമുണ്ട്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തിലും എത്തുന്നുണ്ട്. താരത്തിന്‍റെ പെണ്ണായുള്ള മേക്കോവര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അനൂപ് മേനോനും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശിവദയും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ദിനേശ് പള്ളത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

ഉണ്ണി മുകുന്ദൻ പെൺവേഷത്തിൽ

advt
Back to top button