സിനിമ (Movie)

ദിലീപ് നായകനായ രാമലീല മെഗാഹിറ്റ്.

ദിലീപ് നായകനായ മെഗാഹിറ്റ്. ചിത്രത്തിന്‍റെ കളക്ഷന്‍ 20 കോടി കടന്നതായാണ് വിവരം.

സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ദിലീപിന്‍റെ കരിയറിലെയും മഹാവിജയങ്ങളില്‍ ഒന്നായി മാറുകയാണ്.

അതേസമയം, അരുണ്‍ ഗോപിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ഏറ്റവും പുതിയ വിവരം. ടോമിച്ചന്‍ മുളകുപാടം തന്നെ ചിത്രം നിര്‍മ്മിക്കും. ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നാണ് സൂചന.
പുലിമുരുകന് പിന്നാലെ ടോമിച്ചന്‍ നിര്‍മ്മിച്ച രാമലീല ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് വമ്പന്‍ വിജയം നേടിയെടുത്തത്. ചിത്രം അധികം വൈകാതെ 50 കോടി ക്ലബിലെത്തും. 2 കണ്‍‌ട്രീസിന് ശേഷം ദിലീപിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമായി രാമലീല മാറിയിരിക്കുകയാണ്.
രാമലീലയുടെ തകര്‍പ്പന്‍ വിജയം നല്‍കിയ ആവേശത്തിലാണ് ടോമിച്ചനും അരുണ്‍ ഗോപിയും അടുത്ത പ്രൊജക്ടിലേക്ക് കടക്കുന്നത്. ഇരുവരും മോഹന്‍ലാലുമായി പുതിയ ചിത്രത്തിന്‍റെ ആദ്യചര്‍ച്ച നടത്തി. ഒരു തകര്‍പ്പന്‍ മാസ് ചിത്രം തന്നെയാണ് അരുണ്‍ ഗോപിയുടെ അടുത്ത സിനിമയും.
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു