സംസ്ഥാനം (State)

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്കിൽ ഇന്ന് മുതൽ വർധന.

സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി.

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്കിൽ ഇന്ന് മുതൽ വർധന. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി.

ടിക്കറ്റിൻമേൽ ജി.എസ്.ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനം തത്ക്കാലത്തേക്ക് അനുവദിച്ച് നൽകാമെന്ന് തിയറ്റർ ഉടമകൾ തീരുമാനിച്ചതോടെയാണ് നിരക്കിൽ വർധനയുണ്ടാകുന്നത്.

സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജി.എസ്.ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി ഫലത്തിൽ 18% ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്.

Tags
Back to top button