സിനിമ (Movie)

വില്ലൻ അത്യുജ്ജ്വലം, ക്ലാസായി മാത്യു മാഞ്ഞൂരാൻ – ആദ്യ റിപ്പോർട്ട് പുറത്ത്.

വില്ലൻ അത്യുജ്ജ്വലം, ക്ലാസായി മാത്യു മാഞ്ഞൂരാൻ – ആദ്യ റിപ്പോർട്ട് പുറത്ത്.

മലയാളത്തിലെ എക്കാലത്തേയും വലിയ ബ്രാൻഡായ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വില്ലൻ.

മലയാള സിനിമയുടെ അതിർത്തികൾ വിശാലമാക്കി ഒരുക്കിയ വില്ലനെ ‘ഇമോഷണൽ ത്രില്ലർ’ എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.

ഇമോഷണൽ ത്രില്ലർ ഗണത്തിൽ ഒരു പരിധിവരെ പെടുത്താവുന്ന ചിത്രം തന്നെയാണ് വില്ലനെന്ന് ആദ്യ റിപ്പോർട്ട്.

ഉണ്ണികൃഷ്ണന്റെ തന്നെ പഴയ ചിത്രമായ ‘ഗ്രാൻഡ്മാസ്റ്ററിലെ’ ചന്ദ്രശേഖറിനെ വില്ലനിലെ മാത്യു മാഞ്ഞൂരാനിൽ ഇടയ്ക്കൊക്കെ കാണാൻ കഴിയും.

പതിവുപോലെ മോഹൻലാൽ തകർത്തഭിനയിച്ചു. താരത്തിന്റെ അത്യുജ്വലമായ ഒന്ന് രണ്ട് അഭിനയ മുഹൂർത്തങ്ങൾ സ്ക്രീനിൽ നിറഞ്ഞു നിന്നു.

ശക്തിവേൽ പളനിസാമി എന്ന കഥാപാത്രമായി വിശാലും തന്റെ മലയാളത്തിലെ ആദ്യ സിനിമയിൽ നിറഞ്ഞു നിന്നു.

എന്നാൽ, ഹൻസികയ്ക്കും ശ്രീകാന്തിനും വേണ്ടത്ര പ്രാധാന്യമുണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. മഞ്ജു വാര്യർ തന്റെ സീനുകൾ മികച്ചതാക്കി.

മനോജ് പരമ ഹംസയുടെ ചടുലമായ ക്യാമറ. മികച്ച ഫ്രെയിമുകളും ഡയലോഗുകളും ഒപ്പം സുശിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ഇഴചേർന്നപ്പോൾ വിരസതയില്ലാത്ത കാഴ്ചനുഭവം തന്നെയാണ് ‘വില്ലൻ’ സമ്മാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽപം ഇഴച്ചിലും അനുഭവപ്പെട്ടു. ഒരുപാട് സീനുകളിൽ കണ്ടുമടുത്ത ചില സീനുകൾ വില്ലനിലും ഉണ്ട്.

മാസ്സ് എന്ന ഗണത്തിൽ പെടുത്താതെ ഒരു ക്ലാസ് ചിത്രമായി സമീപിച്ചാൽവില്ലൻ സമ്പൂർണ്ണ തൃപ്തി പടം സമ്മാനിക്കും.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.