മരടിലെ ഫ്ലാറ്റുകൾ ജനുവരി എട്ടിനു മുമ്പ് സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ.

കരാർ കമ്പനികൾ ജനലും വാതിലുകളും വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴമ്പില്ലെന്നും ആരിഫ് ഖാൻ പറഞ്ഞു

മരടിലെ ഫ്ലാറ്റുകൾ ജനുവരി എട്ടിനു മുമ്പ് സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ. കരാർ കമ്പനികൾ ജനലും വാതിലുകളും വിൽപ്പന നടത്തുന്നു എന്ന പരാതിയിൽ കഴമ്പില്ലെന്നും ആരിഫ് ഖാൻ പറഞ്ഞു. മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ ഏഴു ഫ്ലാറ്റുടമകൾക്കു കൂടി 25 ലക്ഷം രൂപ വീതം നഷ്ട പരിഹാരം ലഭിക്കും. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് ഇതിനായി ശുപാർശ നൽകിയത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാനുള്ള നടപടി ആയി.

ഈ മാസം രണ്ടാം തീയതി 24 പേർക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സമിതി സർക്കാരിന് ശുപാർശ ചെയ്തിരുന്നു. അതേ സമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കരാർ കമ്പനികൾ ജനലും, വാതിലും വിൽപന നടത്തുന്നു എന്ന പരാതിയിൽ കഴമ്പില്ലെന്നും സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.

ഫ്ലാറ്റിൽ ശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ നാളെ ഒരു ദിവസം കൂടി ഉടമകൾക്ക് കമ്മീഷൻ അനുവാദം നൽകിയിട്ടുണ്ട്. അതേസമയം മരട് ഫ്ലാറ്റ് നിർമാണ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ മാസം 19 വരെ നീട്ടി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button