കുറ്റകൃത്യം (Crime)

പെരുമ്പാവൂർ കൊലപാതകം; ഒൻപത് തവണ പിക്കാസ്കൊണ്ട് തലയ്ക്കടിച്ച ശേഷം ക്രൂരമായ ബലാത്സംഗം ചെയ്തു.

മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകം നടന്നിരിക്കുന്നത് ക്രൂര ബലാത്സംഗത്തിന് ശേഷമാണെന്ന് പോലീസിന് മനസിലാക്കാൻ കഴിഞ്ഞത്

പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് പോലീസ്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി 9 തവണ പിക്കാസ്കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. അസം സ്വദേശിയായ പ്രതി ഉമർ അലി ക്രൂരമായി കൊല നടത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകം നടന്നിരിക്കുന്നത് ക്രൂര ബലാത്സംഗത്തിന് ശേഷമാണെന്ന് പോലീസിന് മനസിലാക്കാൻ കഴിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വലിച്ച് കൊണ്ടുപോയ ശേഷം കൈയിൽ കരുതിയിരുന്ന പിക്കാസ്കൊണ്ട് പ്രതി 9 തവണ യുവതിയുടെ തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ടതോടേ ഇയാൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരന്നു.

കൊലപാതകത്തിന് ശേഷം സി.സി.ടി.വി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാർ മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയാണ് പ്രതിയെന്ന് വ്യക്തമായത്. പെരുമ്പാവൂർ തുരുത്തി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

Tags
Back to top button