കുറ്റകൃത്യം (Crime)

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിനു പിന്നിൽ സി.പി.എം-ന്റെ രാഷ്ട്രീയ വിരോധമാണന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.

രാത്രി എട്ട് മണിയോടെയാണ് സംഭവം. നിസ്ക്കരിക്കാൻ പോകുന്ന സമയത്ത് അഞ്ചുടി പള്ളിക്ക് സമീപത്ത് വെച്ചാണ് ലീഗ് പ്രവർത്തകനായ ഇസ്ഹാഖിന് വെട്ടേറ്റത്. ബോഡി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം സർവകക്ഷി യോഗം ചേർന്നാണ് താനൂരിൽ സമാധാനം പുനഃസ്ഥാപിച്ചത്. ഇതിനിടെയാണ് തീരപ്രദേശത്ത് വീണ്ടും ആക്രമണമുണ്ടായത്.

Tags
Back to top button