അയോധ്യ ഭൂമി തർക്ക കേസിൽ പുനഃപരിശോധ ഹർജി നൽകാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തിരുമാനം.

പള്ളി പണിയാൻ കോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു.

ഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ പുനഃപരിശോധ ഹർജി നൽകാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തിരുമാനം. അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് സുന്നി വഖഫ് ബോർഡ് യോഗം ബഹിഷ്ക്കരിച്ചു.

സുപ്രീംകോടതി വിധി വിശദമായി ചർച്ച ചെയ്ത ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധ ഹർജി നൽകാൻ ലഖ്നൗവിൽ ചേർന്ന യോഗം തീരുമാനിച്ചത്. പള്ളി പണിയാൻ കോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു.

മുസ്ലിം വ്യക്തി നിയമബോർഡ് കേസിൽ കക്ഷി അല്ലെങ്കിലും കൂട്ടായ്മയിലെ എട്ട് സംഘടനകൾ കേസിൽ കക്ഷിയാണ്. എന്നാൽ നേരത്തെ തന്നെ സുന്നി വഖഫ് ബോർഡും, മുഹമ്മദ് ഹാഷിം അൻസാരിയും പുനപരിശോധന ഹർജി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ സ്ഥലം വഖഫ് ബോർഡിന് നൽകണമെന്നാണ് ഉത്തരവിലുള്ളതും. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസാസുധീൻ ഒവൈസി അടക്കമുള്ളവർ ഹർജി നൽകണമെന്ന നിലപാടിൽ ഉറച്ച് നിന്നു. ഹർജി തള്ളുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും എന്നാൽ അത് തങ്ങളുടെ അവകാശമാണെന്നും ജം ഇ യുത്തൽ അൽ ഇ ഹിന്ദ് പ്രസിഡൻറ് മൗലാന അർഷാദ് മദനി പ്രതികരിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button