ദേശീയം (National)

ഹിന്ദുത്വവാദികളുടെ ഒറ്റപ്പെടുത്തല്‍ മുസ്ലീം കുടുംബങ്ങള്‍ മാറിപ്പോകുകയാണെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി

ഹിന്ദുത്വവാദികളുടെ ഒറ്റപ്പെടുത്തല്‍ മുസ്ലീം കുടുംബങ്ങള്‍ മാറിപ്പോകുകയാണെന്ന്

നയാബന്‍സ് (ഉത്തര്‍പ്രദേശ്): ഹിന്ദുത്വവാദികളുടെ ഒറ്റപ്പെടുത്തല്‍ കാരണം ഉത്തര്‍പ്രദേശിലെ നയാബന്‍സ് ഗ്രാമത്തില്‍ നിന്ന് മുസ്ലീം കുടുംബങ്ങള്‍ മാറിപ്പോകുകയാണെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സ്‍. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പന്ത്രണ്ട് കുടുംബങ്ങളെങ്കിലും ഇവിടെ നിന്ന് പോയതായി റോയിറ്റേഴ്‍സ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിച്ചിരുന്ന കാലം പിന്നിലായെന്നും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഉള്‍പ്പെടുന്ന ബിജെപി നേതാക്കളുടെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ പലയാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നുമാണ് മുസ്ലീങ്ങളുടെ പ്രതികരണം.

ഈ വാദങ്ങള്‍ പൂര്‍ണമായും ബിജെപി വക്താവ് തള്ളിക്കളഞ്ഞു. മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന രീതിയില്ലെന്നും തികച്ചും ന്യൂട്രല്‍ ആയ ഭരണമാണ് ബിജെപിയുടെതെന്നും ആരെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും വക്താവ് പ്രതികരിച്ചു.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടായതെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്.

മുസ്ലീങ്ങള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നു എന്നാരോപിച്ചാണ് ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശാപ്പ് നിരോധിക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ച് ഒരു ഹിന്ദു-ആള്‍ക്കൂട്ടം ഹൈവേ തടയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‍തിരുന്നു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അന്ന് വെടിവെയ്‍പ്പില്‍ കൊല്ലപ്പെട്ടത്.

ഇതിന് മുന്‍പും സാമുദായികമായ പ്രശ്‍നങ്ങള്‍ നയാബന്‍സില്‍ ഉണ്ടായിട്ടുണ്ട്. 1977ല്‍ ഒരു പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടാകുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്‍തു. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതിന് ശേഷം റമദാന്‍ മാസം പള്ളികളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞു.

പശുക്കളെ കശാപ്പ് ചെയ്‍തു എന്ന പേരില്‍ കേസെടുത്ത പലരും കുറ്റക്കാരല്ലെന്നും മുസ്ലീങ്ങള്‍ വാദിക്കുന്നു

Tags
Back to top button
%d bloggers like this: