സംസ്ഥാനം (State)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എൻ വാസു സത്യപ്രതിജ്ഞ ചെയ്തു.

ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു എൻ. വാസു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ.വാസുവിനെ നിയമിച്ചു. മുൻ ദേവസ്വം കമ്മീഷണറായിരുന്നു എൻ. വാസു. രണ്ടു വർഷത്തോളം ദേവസ്വം ബോർഡ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച എ. പദ്മകുമാർ സ്ഥാനമൊഴിഞ്ഞതോടെയാണ് എൻ. വാസു പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സി.പി.എം പ്രതിനിധിയായാണ് എൻ.വാസുവിനെ നിയമിച്ചത്.

ശബരിമല യുവതി പ്രവേശനത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിന്മേലുള്ള നിർണായക വിധി വരുന്നതിന് മുൻപായാണ് പുതിയ ബോർഡ് പ്രസിഡന്റിന്റെ നിയമനം. സി.പി.ഐ പ്രതിനിയായ അഡ്വ. കെ.എസ് രവിയെ ബോർഡ് അംഗമായും സർക്കാർ നിയമിച്ചു. എൻ. വാസുവും കെ.എസ് രവിയും നാളെ ചുമതലയേൽക്കും.

ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു എൻ. വാസു. യുവതികളെ പ്രവേശിപ്പിക്കാം എന്ന വിധി കഴിഞ്ഞ വർഷം ഉണ്ടായപ്പോൾ ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസു.

Tags
Back to top button