നമോ ആപ്പിലെ ‘ആപ്പ്’! മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

നമോ ആപ്പിലെ 'ആപ്പ്'! മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ക്രേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം കൊടുമ്പിരികൊണ്ടിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ പേരിലുള്ള നമോ ആപ്പില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിലേക്ക് ചോര്‍ത്തുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

‘ഹായ്, എന്‍റെ പേര് നരേന്ദ്ര മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഞാന്‍. എന്‍റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ അമേരിക്കയിലെ കമ്പനികളിലുള്ള എന്‍റെ സുഹൃത്തുക്കള്‍ക്ക് കൈമാറാം’ എന്നാണ് രാഹുലിന്‍റെ പരിഹാസ ട്വീറ്റ്.

Back to top button