അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം

അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം

ഗുവാഹത്തി: അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സിറ്റി കമ്മീഷണര്‍ ദീപക് കുമാര്‍ അറിയിച്ചു. പൗരത്വ രജിസ്ട്രേഷൻ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് അസം വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ലോകപ്രിയ ഗോപിനാഥ് ബോർദോളോയി എയര്‍പ്പോര്‍ട്ടിൽ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പ്രധാനമന്ത്രി പോകവെയാണ് ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെ കരിങ്കൊടി ഉയര്‍ത്തിയത്. ഓള്‍ ആസാം സ്റ്റുഡൻ്റ്സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ പൗരത്വ രജിസ്ട്രേഷൻ ബിൽ പാസാക്കാൻ തീരുമാനിച്ചതിനെതിരെ തായ് അഹോം യുബ പരീഷദ് ആസാമിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസം ഗണ പരീഷത്ത് ബിജെപി സഖ്യം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Back to top button