ദേശീയം (National)പ്രധാന വാ ത്തക (Top Stories)

പൊതുമുതൽ കൊള്ളയടിക്കുന്നത് സഹിക്കാനാവില്ലെന്ന്, മൗനം വെടിഞ്ഞ് പ്രധാനമന്ത്രി.

മൗനം വെടിഞ്ഞ് പ്രധാനമന്ത്രി.

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വജ്രവ്യവസായി നീരവ് മോദി 11400 കോടി രൂപ തട്ടിച്ച് വിദേശത്തേയ്ക്ക് കടന്ന കേസിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. നീരവ് മോദിയുടെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് സഹിക്കാനാവില്ലെന്നും മോദി പറഞ്ഞു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയിലായിരുന്നു മോദിയുടെ വാക്കുകള്‍.

മോദിയുടെ മൻ കീ ബാത്ത് സാരോപദേശത്തിൽ പിഎൻബി തട്ടിപ്പുകേസിനെക്കുറിച്ചും റാഫേൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുമാണ് ജനങ്ങള്‍ക്കറിയേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിനിടയിലാണ് മോദിയുടെ പ്രസ്താവന.

അതിനിടെ, കേസിൽ നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ 1200 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടറായ മലയാളി ശിവരാമൻ നായരുടെ വീട്ടിൽ സിബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു