അയോധ്യാ വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതും പുതിയ യുഗത്തിന്റെ തുടക്കവുമെന്ന് നരേന്ദ്രമോദി.

സുപ്രിംകോടതി ഇച്ഛാശക്തി കാട്ടിയെന്നും നിയമചരിത്രത്തിലെ സുവർണാധ്യായമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു

അയോധ്യാ വിധി പുതിയ യുഗത്തിന്റെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണ് വിധി. സുപ്രീംകോടതി ഇച്ഛാശക്തി കാട്ടിയെന്നും നിയമചരിത്രത്തിലെ സുവർണാധ്യായമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങൾ പഴക്കമുള്ള സങ്കീർണമായ തർക്കത്തിന് പരിഹാരമായി. ഇന്ത്യൻ ജനത പുതിയ ചരിത്രം എഴുതി. കോടതി വിധി ജനങ്ങൾ അംഗീകരിച്ചു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒത്തൊരുമയോടെ രാജ്യം മുന്നോട്ട് പോകും. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇനി പുതിയ ഇന്ത്യയെ രചിക്കാമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button