ഭരണഘടന ശിൽപിയായ ബി.ആർ.അംബേ‍ദ്‍കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭരണഘടന ശിൽപിയായ ബി.ആർ.അംബേ‍ദ്‍കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി: മൻ കി ബാത്തിൽ ഭരണഘടന ശിൽപിയായ ബി.ആർ.അംബേ‍ദ്‍കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്‌കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഗ്രാമ സ്വരാജ് അഭിയാൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്‌കറുടെ ജന്മദിനമായ 14 മുതൽ മെയ് അഞ്ച് വരെയാണ് ഗ്രാമ സ്വരാജ് അഭിയാൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അംബേദ്‌കർ മുന്നോട്ട് വെച്ച അടിസ്ഥാന സൗകര്യ വികസന ആശയങ്ങളോട് യോജിക്കുന്നുവെന്ന് മോദി പ്രഖ്യാപിച്ചു.

വ്യവസായ സ്രോതസായി ഇന്ത്യ മാറണമെന്ന് അംബേദ്‌കർ പ്രത്യാശിച്ചിരുന്നു. 40കളിൽ ശീതയുദ്ധത്തെ കുറിച്ചും മഹായുദ്ധത്തെക്കുറിച്ചും ചർച്ച നടക്കുമ്പോൾ അംബേദ്‌കർ ഐക്യത്തെ കുറിച്ചായിരുന്നു സംസാരിച്ചതെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. അസമിലെ കരിംജംഗിൽ കഠിനാധ്വാനത്തിലൂടെ ഒമ്പത് സ്‌കൂളുകൾ നിർമിച്ച ഓട്ടോ ഡ്രൈവറെയും മോദി പ്രസംഗത്തിൽ അനുസ്‌മരിച്ചു.

ആരോഗ്യ സംരക്ഷണ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർണ തോതിൽ നടന്നു വരുന്നു. പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്നും നിലവിൽ 800 മരുന്നുകൾ ജൻ ഔഷധിയിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. ആരോഗ്യ രംഗത്തെ വികാസം സർക്കാർ ലക്ഷ്യം വെക്കുന്ന പ്രധാന പദ്ധതിയാണെന്നും മോദി കൂട്ടിച്ചേർത്തു.

advt
Back to top button