ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘര്‍ഷം.

ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘര്‍ഷം.

വേങ്ങര: മലപ്പുറം വേങ്ങര എം ആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.

സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു.

സ്ത്രീകളടക്കമുളളവര്‍ പ്രതിഷേധത്തിനെത്തിയിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

സമരക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിക്കുകയം ചെയ്തിട്ടുണ്ട്.

1
Back to top button