പ്രധാന വാ ത്തക (Top Stories)സ്പോട്സ് (Sports)

സ്കൂള്‍ അത്ലറ്റിക്സിൽ കേരളം വീണ്ടും കിരീടത്തിനരികെ.

സ്കൂള്‍ അത്ലറ്റിക്സിൽ

<p>റോത്തക്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സിൽ കേരളം വീണ്ടും കിരീടത്തിനരികെ. നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഇപ്പോള്‍ 80 പോയിന്‍റാണുള്ളത്. പോയിന്‍റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് മറികടക്കാനാവാത്ത ഉയരത്തിലാണ് കേരളം. തുടര്‍ച്ചയായ 20-ാം തവണയാണ് കേരളം കിരീടം നേടുന്നത്.</p>

ഇന്നലെ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും കേരളം നേടിയിരുന്നു. ഇന്നലത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കേരളത്തിന് 64 പോയിന്‍റും തൊട്ടു പിന്നിൽ ഹരിയാനയ്ക്ക് 53 പോയിന്‍റും തമിഴ്നാടിന് 30 പോയിന്‍റുമായിരുന്നു.

<p>1500 മീറ്ററിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കേരളം സ്വര്‍ണം നേടി. പെണ്‍കുട്ടികളിൽ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളിൽ ആദര്‍ശ് ഗോപിയുമായിരുന്നു മുൻപിൽ. ആണ്‍കുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്‍റെ അശ്വിൻ ബി ശങ്കറും പെണ്‍കുട്ടികളിൽ കെ ആര്‍ ആതിരയും വെള്ളി നേടി.</>

Tags
Back to top button