നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട് വളരെ കുറച്ചു കാലമാത്രമേയായുള്ളൂ.

എന്നാല്‍ ധ്യാനിന്റെ ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നയന്‍താരയും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്ന് നേരത്തെ വാര്‍ത്തയായിരുന്നു.

നേരത്തെ അറിയിച്ചതു പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം ആരംഭിക്കേണ്ടതായിരുന്നു.

എന്നാല്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അതിന് കാരണം മറ്റൊന്നുമല്ല താരങ്ങളുടെ ഡേറ്റാണ്.

വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍ താരയും എത്തുന്നത്.

റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസനും പാര്‍വതിയും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളെ നിവിനു നയന്‍ താരയുമെത്തിയാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Back to top button