സംസ്ഥാനം (State)

ആലത്തൂർ എസ്.എൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിന്റെ ക്രൂര മർദനം.

എൻ.സി.സി ഓഫീസറായ അധ്യാപകന്റെ നിർദേശപ്രകാരമാണ് കേഡറ്റുകളെ മർദിച്ചതെന്ന് അണ്ടർ ഓഫീസേഴ്സ് പറഞ്ഞു.

പാലക്കാട് ആലത്തൂർ എസ്.എൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിന്റെ ക്രൂര മർദനം. എൻ.സി.സി ഓഫീസറായ അധ്യാപകന്റെ നിർദേശപ്രകാരമാണ് കേഡറ്റുകളെ മർദിച്ചതെന്ന് അണ്ടർ ഓഫീസേഴ്സ്. മർദനം പതിവെന്ന് വിദ്യാർത്ഥികൾ.

വൈകി വരുന്ന സമയങ്ങളിൽ ബെന്റ് പൊസിഷനിൽ നിർത്തി തുടയിൽ മർദിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു. ക്രൂര മർദനത്തെ തുടർന്ന് വിദ്യാർത്ഥികളിൽ പലരും എൻ.സി.സി നിർത്തി പോയതായും വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾക്ക് നേരെയും ശിക്ഷാ നടപടികൾ ഉണ്ടാവാറുണ്ട്. ഇതേ തുടർന്ന് പലരും തലകറങ്ങി വീണിട്ടുള്ളതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു.

എന്നാൽ, വിഷയത്തിൽ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും അണ്ടർ ഓഫീസേഴ്സ് ആണ് മർദിക്കാറുള്ളതെന്നുമാണ് അധ്യാപകന്റെ നിലപാട്. കോളജിൽ എൻ.സി.സി തുടങ്ങിയ കാലം മുതൽ അണ്ടർ ഓഫീസേഴ്സായി നിൽക്കുന്നത് വരെ മർദനം പതിവാണ്. ഇതിൽ തെറ്റുണ്ടെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് അണ്ടർ ഓഫീസേഴ്സിന്റെ പക്ഷം.

മാത്രമല്ല, ഭക്ഷണം കഴിഞ്ഞ് വൈകി വന്നാൽ കോളേജിലെ എൻ.സി.സി അധ്യാപകനായ വിൽസ് ആനന്ദ് സി.സി.ടി.വി ഇല്ലാത്ത ഒരു പ്രദേശത്തേക്ക് വിദ്യാർത്ഥികളെ കൂട്ടികൊണ്ട് പോയി എൻ.സി.സി കെയിൻ ഉപയോഗിച്ച് മർദിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Tags
Back to top button