ദേശീയം (National)

എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എംഎൽഎ സ്ഥാനം രാജിവച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിന്നാലെയാണ് രാജി.

അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിന്നാലെ എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എം.എൽ.എ സ്ഥാനം രാജിവച്ചു.

രാജിയുടെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ അപ്രതീക്ഷിതമായാണ് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ, സഹോദരപുത്രൻ അജിത് പവാർ ഉൾപ്പെടെ എഴുപത്തൊന്നോളം പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. വായ്പ അനുവദിക്കുന്നതിൽ ക്രമ വിരുദ്ധമായ ഇടപെടലുകൾ നടത്തിയെന്ന് ആരോപിച്ചാണ് എൻ.സി.പി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags
Back to top button