മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി സ്ഥാനം എൻ.സി.പിക്കെന്ന് സൂചന.

ശരത് പവാറിന്റെ വിശ്വസ്തനായ ജയന്ത് പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി പദം എൻ.സി.പിക്കെന്ന് സൂചന. ശരത് പവാറിന്റെ വിശ്വസ്തനായ ജയന്ത് പാട്ടീൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശിവാജി പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവാണ് ജയന്ത് പാട്ടീൽ.

ആകെയുള്ള 43 മന്ത്രി സ്ഥാനങ്ങളിൽ 16 എണ്ണം എൻ.സി.പിക്കും ശിവസേനയ്ക്ക് 15 മന്ത്രി സ്ഥാനങ്ങളും കോൺഗ്രസിന് 12 മന്ത്രി സ്ഥാനങ്ങളും കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ സ്ഥാനം കോൺഗ്രസിനായതിനാൽ എൻ.സി.പിക്ക് ഒരു മന്ത്രി സ്ഥാനം അധികം നൽകും.

ബി.ജെ.പി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി പിന്നീട് രാജി വച്ച അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അജിത് പവാറിനെ ഉപമുഖ്യമന്ത്രി പദം നൽകുന്നതിൽ എൻ.സി.പി എം.എൽ.എമാർ പരസ്യമായി എതിർപ്പ് പ്രകടപ്പിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button