നിയമങ്ങൾ കർശനമാക്കിയിട്ടും 2018-ൽ രാജ്യത്ത് റോഡപകടങ്ങളിൽ പൊലിഞ്ഞത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകൾ.

ഒരുദിവസം ശരാശരി 1280 അപകടങ്ങളിലായി 415 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമാകുന്നത്.

2018-ൽ രാജ്യത്ത് റോഡപകടങ്ങളിൽ പൊലിഞ്ഞത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകൾ. 2017-നേക്കാൾ 2.4 ശതമാനത്തിന്റെ വർധനവാണ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടും സംഭവിച്ചിരിക്കുന്നത്. ഒരുദിവസം ശരാശരി 1280 അപകടങ്ങളിലായി 415 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമാകുന്നത്.

ഓരോ മണിക്കൂറിലും 53 ഗുരുതരമായ അപകടങ്ങളെങ്കിലും നടക്കുന്നുണ്ടെന്ന് ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. റിപ്പോർട്ടനുസരിച്ച് 64.6 ശതമാനം ആളുകളും മരണപ്പെടാൻ കാരണം അമിതവേഗമാണ്. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതാണ് 28.8 ശതമാനത്തിനും ജീവൻ നഷ്ടമാകാൻ കാരണം. സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചവരിൽ 16.14 ശതമാനം പേർക്കും ജീവൻ നഷ്ടമായി. തെറ്റായ ദിശയിൽ വാഹനം ഓടിച്ചാണ് 5. 8 ശതമാനം പേര് മരിച്ചത്.

ആകെ മരണങ്ങളിൽ 2.8 ശതമാനം പേര് മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരണമടഞ്ഞവരാണ്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുവഴിയായി ഉണ്ടായ അപകടത്തിലാണ് 2.4 ശതമാനം ആളുകൾ മരിച്ചത്. 2018 -ൽ ജീവൻ നഷ്ടമായവരിൽ 48 ശതമാനവും പതിനെട്ടിനും 35 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രായപൂർത്തിയാകാത്ത 6.6 ശതമാനം പേരും റോഡ് അപകടങ്ങളിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button