സംസ്ഥാനം (State)

നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ വിശ്വാസികള്‍ക്കു നേരേ പോലീസ് ലാത്തിചാർജ്ജ്.

പിറവം: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം രൂക്ഷമായ മണീട് നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ വിശ്വാസികള്‍ക്കു നേരേ പോലീസ് ലാത്തിചാർജ്ജ്.

കോടതി വിധിയനുസരിച്ച് പോലീസ് സംരക്ഷണയിലെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കകത്തേക്ക് പ്രവേശിച്ചയുടന്‍ മുദ്രാവാക്യം മുഴക്കി തള്ളിക്കയറിയ യാക്കോബായ വിശ്വാസികളെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.

ഇതിനിടയിലാണ് ലാത്തി വീശിയത്. സ്ത്രീകളടക്കം പതിനൊന്ന് വിശ്വാസികള്‍ക്കും പിറവം സി.ഐ. പി.കെ. ശിവന്‍കുട്ടി, എസ്.ഐ. കെ.കെ. വിജയന്‍ എന്നിവരടക്കം നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ സോജന്‍ അപ്പാട്ടുകുഴിയില്‍ (51), ജോയി ഫിലിപ്പോസ് കാക്കരേത്ത് (48) എന്നിവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും സ്ത്രീകളടക്കമുള്ള ഒമ്പത് പേരെ ആരക്കുന്നത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags
Back to top button