ടെക്നോളജി (Technology)

ഐ.ഫോൺ പുതിയ മോഡലുകൾ വിലക്കുറവിൽ ഇന്ത്യയിൽ

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; വിലക്കുറവില്‍ പുതിയ മോഡലുകള്‍ ഇന്ത്യയില്‍

സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സ്മാർട്ട് ഫോണുകളിൽ മുമ്പന്തിയിലാണ് ആപ്പിളിന്റെ ഐ.ഫോൺ. പക്ഷേ വില പലരേയും പിന്നോട്ട് വലിപ്പിക്കും. എന്നാൽ വൻവിലക്ക് ഐഫോണുകൾ നൽകുന്ന പ്രത്യേകതകൾ കുറഞ്ഞ വിലയിൽ ചൈനീസ് കമ്പനികൾ നൽകിയതോടെ ഐ.ഫോണിന് ഇന്ത്യൻ മാർക്കറ്റുകളിൽ ആവശ്യക്കാരില്ലാതായി.

പ്രാദേശികമായി ഫോൺ നിർമ്മിക്കാനായാൽ തങ്ങളുടെ വിൽപ്പനക്കാർക്ക് നൽകുന്ന കമ്മീഷനിലും വിലയിലും മാറ്റം വരും. ഇതിലൂടെ വിപണി പിടിക്കാനാണ് ശ്രമം. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനം മാത്രമാണ് ഐ.ഫോണുകൾ വിറ്റുപോകുന്നത്. ഐ.ഫോൺ XS-ന് ഏകദേശം ഒരു ലക്ഷത്തോളമാണ് വില. XR-ന് അറുപതിനായിരത്തിനടത്തും.

സ്മാർട്ട്ഫോണുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിലെ ഉല്പ്പാദനം വർദ്ധിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. അങ്ങനെ വന്നാൽ വില കുറയും. ഇറക്കുമതി ചെയ്തിരുന്ന ഐഫോണുകൾക്ക് ടാക്സ് കൂടുതലായിരുന്നു. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോൺ ടെന് എസ്( iPhone XS) ടെന് ആറ് ( iPhone XR) എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അടുത്ത മാസം തന്നെ ഇവ രണ്ടും ഇന്ത്യയിലെത്തും.

അതേസമയം ആപ്പിളിനു വേണ്ടി ഇന്ത്യയിൽ ഐ.ഫോൺ നിർമ്മിക്കുന്ന കമ്പനികളിലൊരാളായ ഫോക്സ്കോൺ പറഞ്ഞത്, തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് ഒരു പ്രതികരണവും നടത്തില്ലെന്നാണ്. ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ് SE/6s/7 എന്നീ മോഡലുകൾ, കമ്പനിയുടെ മറ്റൊരു നിർമാതാവായ വിന്സ്ട്രണ് തങ്ങളുടെ ബെംഗളൂരിലെ ഫാക്ടറിയിൽ നിർമിക്കുന്നുണ്ട്.

Tags
Back to top button